മികച്ച ബാറ്റിംഗ് മികവുള്ള നായകന്‍ കോഹ്ലിയും പലപ്പോഴും പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. അത് മുഖ്യമായും സ്പിന്നര്‍മാര്‍ക്ക് മുന്നില്‍. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ ഓള്‍ റൗണ്ടര്‍ കൃഷ്ണപ്പ ഗൗതമിന്റെ സ്പിന്നിനു മുന്നില്‍ കുരുങ്ങിയതോടെ നാണക്കേടിന്റെ ഒരു റെക്കോര്‍ഡ് കോഹ്ലിയെ തേടിയെത്തി.